ഹോട്ടലിൽ നിന്ന് 1300 രൂപയും രേഖകളും അടങ്ങിയ ബാഗ് തട്ടിപ്പറിച്ച്  രക്ഷപെട്ട കേസിൽ യുവാവ് അറസ്റ്റിൽ

കാസർകോട്: ഭക്ഷണശാലയിൽ നിന്ന് ബാഗ് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെട്ട കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ വിനീഷാണ് 23, അറസ്റ്റിലായത്. ജൂൺ അഞ്ചിന് വിദ്യനഗറിലെ അമ്മ റെസ്റ്റോറന്റിൽ നിന്ന് അൻസാർ എന്നയാളുടെ 1300 രൂപയും രേഖകളും അടങ്ങിയ ബാഗ് വിനീഷ് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെട്ടെന്നാണ് കേസ്.

അൻസാറിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ കണ്ണൂരിൽ നിന്ന് പിടിയിലായത്. കാസർകോട് എസ് ഐ അശോകൻ, എ എസ് ഐ മനോജ്, ഷാജു എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LatestDaily

Read Previous

വെള്ളരിക്കുണ്ടിൽ കനത്ത മഴ വായിക്കാനത്ത് മണ്ണിടിച്ചിൽ

Read Next

ചിത്താരിയില്‍  അജ്ഞാത യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍