Breaking News :

പതിനാറുകാരിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

കാസർകോട് : ആദൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരിയായ പെൺകുട്ടിയുമായി മധു പ്രണയം നടിച്ച് അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയുമായിരുന്നു.

പിന്നീട് വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിപ്പിച്ചപ്പോഴാണ് നാല് മാസം ഗർഭിണിയാണെന്ന് അറിഞ്ഞതും പീഡനവിവരം പുറത്തറിഞ്ഞതും. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ആദൂർ പോലീസ് പെണ്കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് മധുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Read Previous

പ്രകൃതിവിരുദ്ധ പീഡനക്കേസ് പ്രതിയെ പള്ളി ഖത്തീബായി നിയമിച്ച ജമാ അത്തിനെതിരെ പ്രതിേഷധം

Read Next

വെള്ളരിക്കുണ്ടിൽ കനത്ത മഴ വായിക്കാനത്ത് മണ്ണിടിച്ചിൽ