കൊച്ചുമകളെ പീഡിപ്പിച്ച 70 കാരനെതിരെ ചീമേനിയിൽ പോക്സോ കേസ്

ചീമേനി : പതിനഞ്ചുകാരിയായ കൊച്ചുമകളെ ലൈംഗിക പീഡനത്തിനിരയാക്കിയ 70 കാരനെതിരെ ചീമേനി പോലീസ് പോക്സോ പ്രകാരം കേസെടുത്തു. ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ്  പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്.

ഇതേത്തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിന്റെ സഹായത്തോടെ ചീമേനി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇൗ വർഷം മെയ് 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം മകളുടെ 15 കാരിയായ മകളെയാണ് എഴുപതുകാരൻ ലൈംഗിക ചൂഷണത്തിനുപയോഗിച്ചത്.

Read Previous

കൃഷ്ണ നഴ്സിംഗ് ഹോം മുൻ എംഡി മരിച്ച നിലയിൽ

Read Next

പയ്യന്നൂരില്‍ അനുനയ നീക്കവുമായി സി.പി.എം