യാത്ര ഇളവുകൾ പുനഃസ്ഥാപിച്ചിട്ടില്ല: റെയിൽവെ

കാഞ്ഞങ്ങാട്: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുൾപ്പെടെ റെയിൽവെ നിർത്തലാക്കിയ യാത്രാനിരക്കിളവുകൾ പുനഃസ്ഥാപിച്ചതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യൻ റെയിൽവെ അധികൃതർ അറിയിച്ചു.

സോഷ്യൽ മീഡിയകളിലും  ഏതാനും വാർത്താമാധ്യമങ്ങളിലുമാണ് യാത്രാ ഇളവുകൾ പുനഃസ്ഥാപിച്ചതായുള്ള വാർത്തകൾ പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റെയിൽവെയുടെ ഒൗദ്യോഗിക വെബ്സൈറ്റിലാണ് ഇളവുകൾ പുനഃസ്ഥാപിച്ചുവെന്ന വാർത്തകൾ തെറ്റാണെന്നറിയിച്ചത്. 60 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്ക് 40 ശതമാനവും 58 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് 50 ശതമാനവും യാത്രാനിരക്ക് ഇളവുണ്ടായിരുന്നു. 

ഭിന്നശേഷിക്കാർക്കും ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കും സഹായിക്കുന്ന 75 ശതമാനം യാത്രാനിര ക്കിളവുമുണ്ടായിരുന്നു. ശ്രവണ വൈകല്യമുള്ളവർക്കും സഹായിക്കുന്ന അമ്പത് ശതമാനമാണ് ഇളവുണ്ടായിരുന്നത്. അർബുദം, ഹൃദ്രോഗം, വൃക്കരോഗം, ഹീമോഫീലിയ, ക്ഷയം, എയ്ഡ്സ് എന്നിവ ബാധിച്ചവർക്കുള്ള ഇളവ് 75 ശതമാനം വരെയായിരുന്നു. പുറമെ മറ്റു ചില വിഭാഗങ്ങൾക്കും യാത്രാ നിരക്കിളവുണ്ടായിരുന്നു.

LatestDaily

Read Previous

കാണാതായ യുവാവിനെ എലിവിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തി 

Read Next

വധഭീഷണി : ഫേസ് ബുക്ക് ഐഡിക്കെതിരെ കേസ്