കാണാതായ യുവാവിനെ എലിവിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തി 

കാഞ്ഞങ്ങാട് : എലിവിഷം അകത്ത് ചെന്ന് യുവാവ് ഗുരുതരാവസ്ഥയിൽ. വെള്ളിക്കോത്ത് ആലിങ്കാൽ ഹൗസിലെ ഏ.വി. കുഞ്ഞിരാമന്റെ മകൻ ഏ.വി. സുജേഷ് കുമാറാണ് 32, എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽക്കഴിയുന്നത്. മെയ് 14-ന് കാഞ്ഞങ്ങാട് ടൗണിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും കാറിൽ പുറപ്പെട്ട സുജേഷ് വീട്ടിൽ തിരിച്ചെത്താത്തതിനാൽ പിതാവ് ഹോസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകിയിരുന്നു.

പ്രസ്തുത പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് സുേജഷ് കുമാറിനെ പയ്യന്നൂരിലെ സിനിമാശാലയിൽ എലിവിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയത്. സുജേഷ് കുമാറിന്റെ കെ. എൽ. 60 എസ് 9105 നമ്പർ കാറും സിനിമാശാലയുടെ പരിസരത്ത് നിന്നും കണ്ടെത്തി. ഇൗ കാറിലാണ് യുവാവ് വെള്ളിക്കോത്തെ വീട്ടിൽ നിന്നും പുറപ്പെട്ടത്.

എലിവിഷം അകത്ത് െചന്ന നിലയിൽ കാണപ്പെട്ട യുവാവ് ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ  തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സുജേഷ് കുമാർ മാവുങ്കാലിലെ സൂപ്പർമാർക്കറ്റിന്റെ പാർട്ട്ണറാണ്.

LatestDaily

Read Previous

മക്കളെയുപേക്ഷിച്ച് വീടുവിട്ട ഭർതൃമതിയും കാമുകനും ജയിലിൽ

Read Next

യാത്ര ഇളവുകൾ പുനഃസ്ഥാപിച്ചിട്ടില്ല: റെയിൽവെ