എഡിഎംഏയുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്: പടന്നക്കാട്ട് കാറിൽ നിന്നും എംഡിഎംഏ ലഹരി മരുന്ന് പിടികൂടി. ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ പടന്നക്കാട് ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന് സമീപം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്.

പടന്നക്കാട് കരുവളം കെഎസ്ഇബി ഓഫീസിന് സമീപം ഫായിസ് മൻസിലിൽ പി.വി. ബഷീറിന്റെ മകൻ സി.എച്ച്. ഫവാസിനെയാണ് 27 , മാരക ലഹരി മരുന്നുമായി പിടികൂടിയത്. ഫവാസ് സഞ്ചരിച്ചിരുന്ന കെ.എൽ – 60 ആർ 300 റജിസ്ട്രേഷൻ നമ്പറിലുള്ള കാറിനകത്ത് നിന്നാണ് പോലീസ് 2.490 ഗ്രാം എംഡിഎംഏ കണ്ടെടുത്തത്. പിടിയിലായ യുവാവിനെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. മയക്കുമരുന്ന് കണ്ടെത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Read Previous

കേസ് വിചാരണ വേളയിൽ അഭിഭാഷകരുടെ സംസാരം,കോടതി അതൃപ്തി അറിയിച്ചു

Read Next

തട്ടിക്കൊണ്ടുപോകൽ സംഘത്തെ തേടി കർണ്ണാടക പോലീസ് ചന്തേരയിൽ