കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറം സ്വദേശികളായ രണ്ട് മുസ്ലീം ലീഗ് പ്രവർത്തകരെ പിന്തുടർന്ന് കൊന്നുകളയുമെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയ ‘സഖാക്കൾ കാഞ്ഞങ്ങാട്’ എന്ന ഫെയ്സ് ബുക്ക് ഐ ഡി യുടെ പേരിൽ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശപ്രകാരം ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
ബല്ലാകടപ്പുറത്തെ മുസ്ലിം ലീഗ് പ്രവർത്തകൻ എം.പി ഇസ്മയിലിന്റെ 49 പരാതിയിലാണ് കേസ്. മുസ്ലിം ലീഗിൽ പ്രവർത്തിക്കുന്ന വിരോധത്തിൽ തന്നെയും സുഹൃത്ത് മുനീറിനെയും 2022 ജൂൺ 6 നും അതിന് ശേഷവും സഖാക്കൾ കാഞ്ഞങ്ങാട്, കേരള സഖാക്കൾ എന്നീ ഫെയ്സ് ബുക്ക് ഐ ഡി വഴി അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.