കാഞ്ഞങ്ങാട്: ചിത്താരി പെട്രോൾ പമ്പിനു സമീപം മംഗലാപുരത്തു നിന്നും പാചക വാതക ഗ്യാസ് സിലിണ്ടറുമായി കാഞ്ഞങ്ങാട്ടേക്കു വരികയായിരുന്ന ലോറി അപകടത്തിൽ പെട്ടു. സ്വകാര്യ ഗ്യാസ് പൈപ്പ് ഇട്ട് മണ്ണ് മുടിയ കുഴിയിലാണ് ലോറിയുടെ ചക്രങ്ങൾ താഴ്ന്നത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. നസറുദ്ദിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയും സിവിൽഡിഫൻസും ഹോസ്ദുർഗ് പോലീസുമെത്തിയിരുന്നു.