ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂർ – ബംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും
കാഞ്ഞങ്ങാട്: മലബാറിലെ യാത്രക്കാരുടെ ദീർഘകാല പ്രതീക്ഷയായ മംഗളൂരു – രാമേശ്വരം എക്സ്പ്രസ് ആരംഭിക്കാനുള്ള സാധ്യത തെളിഞ്ഞു. ഇന്നലെ ബംഗളൂരുവിൽ നടന്ന റെയിൽവെ ടൈംടേബിൾ കമ്മിറ്റി മംഗളൂരു – രാമേശ്വരം ട്രെയിനിനെ ടൈംടേബിളിൽ ഉൾപ്പെടുത്തി. പളനി തീർത്ഥാടകർക്കും കൊടൈക്കനാലിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്കും ഏറെ ഉപകാരപ്രദമായിരിക്കും മംഗളൂരു – രാമേശ്വരം എക്സ്പ്രസ്.
നിലവിൽ കണ്ണൂരിൽ നിന്ന് മംഗളൂരു വഴി ബംഗളൂരുവിലേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാനും ടൈംടേബിൾ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മംഗളൂരു – കോഴിക്കോട് എക്സ്പ്രസ് (പഴയ പാസഞ്ചർ) പാലക്കാട്ടേക്ക് നീട്ടാനുള്ളതാണ് മറ്റൊരു തീരുമാനം. ടൈംടേബിൾ കമ്മിറ്റി തീരുമാനം റെയിൽവെ ബോർഡ് അംഗീകരിക്കുന്നതോടെ സർവ്വീസ് പ്രാബല്യത്തിൽ വരും.
428