തെരുവ് വിളക്കുകൾ പ്രഭ ചൊരിഞ്ഞു

കാഞ്ഞങ്ങാട്: നഗരത്തിൽ പുതുതായി ഏർപ്പെടുത്തുന്ന തെരുവ് വിളക്കുകൾ പ്രഭ ചൊരിഞ്ഞ് തുടങ്ങി. പുതിയകോട്ട സ്മൃതിമണ്ഡപം മുതൽ നോർത്ത് കോട്ടച്ചേരി മുതൽ 200 തെരുവ് വിളക്കുകളാണ് പുതുതായി ഏർപ്പെടുത്തുന്നത്. ഓരോ കാലിലും രണ്ട് വിളക്കുകൾ എന്ന തോതിൽ നൂറ് കാലുകൾ പുതുതായി ഏർപ്പെടുത്തും. ഇതിൽ പത്ത് കാലുകളിലായി 20 വിളക്കുകളാണ് കഴിഞ്ഞ ദിവസം പ്രകാശിപ്പിച്ചത്.

ബാക്കിയുള്ള കാലുകളും താമസിയാതെ ഏർപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി വരികയാണെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത ലേറ്റസ്റ്റിനോട് പറഞ്ഞു. കോട്ടച്ചേരി മേൽപ്പാലത്തിൽ തെരുവ് വിളക്കുകൾ ഏർപ്പെടുത്താനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. ഇതിനായി താൽപ്പര്യപത്രം ക്ഷണിക്കാനുള്ള അനുമതി സംസ്ഥാന സർക്കാറിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

Read Previous

കടൽ കടന്നെത്തിയ സ്കൂട്ടർ യാത്രക്കാർക്ക് അബൂദാബിയിൽ വരവേൽപ്പ് 

Read Next

പ്രവാചക നിന്ദ: പള്ളികളിലെ പ്രഭാഷണത്തിന് പോലീസ് നിയന്ത്രണം