മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചത് രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ

കാഞ്ഞങ്ങാട്: സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ പുതി യ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ പ്രതിഷേധങ്ങൾ ഉയരുമെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ്        മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള തീരുമാനം. നിലവിൽ മുഖ്യമന്ത്രിക്കും ഗവർണ്ണർക്കുമാണ് സംസ്ഥാനത്ത് സെഡ്പ്ലസ് സുരക്ഷയുള്ളത്. സുരക്ഷാഭീഷണിയില്ലെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയാൽ അധിക സുരക്ഷ പിൻവലിക്കാനാണ് സാധ്യത. ഭീഷണിയുണ്ടെങ്കിൽ തുടർന്ന് അധിക സുരക്ഷയുണ്ടാവും.

സെഡ്പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാവ്യൂഹത്തിൽ അഡ്വാൻസ് പൈലറ്റ്, എസ്കോർട്ട് ഒന്ന്, എസ്കോർട്ട് രണ്ട്, ആംബുലൻസ്, സ്പെയർ വണ്ടി, സ്ട്രൈക്കർ ഫോഴ്സ് എന്നിവയാണ് ഉണ്ടാവുക. അഡ്വാൻസ് പൈലറ്റ് നൽകുന്നത് സർക്കാറിന്റെ ആവശ്യം കൂടി പരിഗണിച്ചാണ്. വാഹനവ്യൂഹത്തോടൊപ്പം 25 അംഗ ക്യുക്ക് ആക്ഷൻ ടീമും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

ഇവരിൽ ഏഴു പേർ ആയുധധാരികളാണ്. മുഖ്യമന്ത്രിയുടെ പൊതുപരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് സ്ക്വാഡും ഡോഗ്സ്ക്വാഡും അഗ്നിശമനസേനയും മെഡിക്കൽ സംഘവും ഉണ്ടാവും. സെഡ്പ്ലസ് സുരക്ഷയുള്ള ഇതര സംസ്ഥാന മുഖ്യമന്ത്രിമാരിൽ ചിലർ എൻഎസ്ജി സുരക്ഷ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും, കേരളത്തിൽ ഇതേവരെ എൻഎസ്ജി സുരക്ഷ ഉപയോഗപ്പെടുത്തിയിട്ടില്ല.

കേരള പോലീസ്സിന്റെ കമാന്റോകളാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലുള്ളത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ സുരക്ഷാ  സാഹചര്യങ്ങൾ കണക്കിലെടുത്ത് കമാന്റോകൾ ഉൾപ്പെടെ 50 ഉദ്യോഗസ്ഥരുണ്ടാവും. ജില്ലകളിൽ ജില്ലാ പോലീസ് മേധാവികൾക്കാണ് മുഖ്യമന്ത്രിയുടെ  സുരക്ഷ ഒരുക്കാനുള്ള ചുമതല.

LatestDaily

Read Previous

എ.സി ഇല്ലാത്ത മുറിക്ക് അമിതവാടക സ്വകാര്യ ആശുപത്രിക്ക് പിഴ

Read Next

മാധ്യമപ്രവർത്തകയെ പൊതുസ്ഥലത്ത് തടഞ്ഞു നിർത്തിയ രണ്ടുപേർക്ക് എതിരെ കേസ്