മാധ്യമപ്രവർത്തകയെ പൊതുസ്ഥലത്ത് തടഞ്ഞു നിർത്തിയ രണ്ടുപേർക്ക് എതിരെ കേസ്

കാഞ്ഞങ്ങാട്:  മാധ്യമ പ്രവർത്തകയായ യുവതിയെ പുതിയകോട്ട ഹൈസ്കൂൾ പ്രവേശന കവാടമായ മാന്തോപ്പിൽ തടഞ്ഞു നിർത്തി, സെൽഫോൺ നമ്പർ ആവശ്യപ്പെട്ട് രണ്ടുപേർക്കെതിരെ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. ഓൺലൈൻ  മാധ്യമ പ്രവർത്തക കാഞ്ഞങ്ങാട്ടെ ഗീതു റൈമിനെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെമാന്തോപ്പ് മൈതാനിയിൽ രണ്ടംഗ സംഘം തടഞ്ഞു നിർത്തിയത്.

നീലേശ്വരം കരുവാച്ചേരി സ്വദേശി ഉണ്ടച്ചിയുടെ മകൻ റുവീസ് 36,  കരുവാച്ചേരി പാട്ടത്തിൽ വീട്ടിൽ തമ്പി ജോർജ്ജ് എന്ന പവിത്രൻ 53,  എന്നിവരെ സ്ഥലത്തു വെച്ചു തന്നെ പിടികൂടി പോലീസിലേൽപ്പിച്ചു. ഇവരിൽ പവിത്രൻ തേപ്പുജോലിക്കാരനും, റുവീസ് ഇന്റർലോക്ക് തൊഴിലാളിയുമാണ്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.

Read Previous

മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചത് രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ

Read Next

കടൽ കടന്നെത്തിയ സ്കൂട്ടർ യാത്രക്കാർക്ക് അബൂദാബിയിൽ വരവേൽപ്പ്