യുവതികൾക്ക് ശല്യക്കാരനായ പെരുമ്പ പൂവാലൻ കുടുങ്ങി

പയ്യന്നൂര്‍ : ബസിൽതനിച്ച് യാത്ര ചെയ്യുന്ന യുവതികളെ തെരഞ്ഞുപിടിച്ച് ശല്യം ചെയ്യുന്ന ഞരമ്പുരോഗിയെ ഒടുവിൽ പോലീസിലെത്തിച്ചു. പെരുമ്പ കോറോം റോഡ് സ്വദേശിയായ 21 കാരനെയാണ് യാത്രക്കാരിയുടെ തന്റേടവും പിന്തുണയുമായെത്തിയ ബസിലുണ്ടായിരുന്ന പെരിങ്ങോം അരവഞ്ചാൽ സ്വദേശിയായ അധ്യാപകന്റെയും നിശ്ചയദാർഢ്യത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്തത്.

കണ്ണൂരിൽ താമസിക്കുന്ന അന്നൂര്‍ സ്വദേശിനിയായ ഭർതൃമതിയായ യുവതിക്കാണ് ബസ് യാത്രക്കിടെ ദുരനുഭവമുണ്ടായത്. സഹയാത്രികർ മൗനം പാലിക്കുകയും ബസ് ജീവനക്കാർ നിസംഗതയോടെ നിൽക്കുകയും ചെയ്തപ്പോൾ പ്രതികരിച്ച യുവതിക്കൊപ്പം ബസ് യാത്രക്കാരായ സ്ത്രീകൾ പോലും കൂടെ നിന്നില്ല. പയ്യന്നൂരിലെത്തിയ യുവതി ഹോം ഗാർഡിനോട് പരാതി പറഞ്ഞു. വിഷയം പോലീസ് സ്റ്റേഷനിലെത്തിയതോടെ ഞരമ്പുരോഗിക്കെതിരെ പോലീസ് സ്വമേധയാ  കേസെടുത്ത് തലയൂരി.

Read Previous

കോടികളുടെ നിക്ഷേപ തട്ടിപ്പ് : മൂന്നാം പ്രതി അറസ്റ്റിൽ

Read Next

മാർക്കറ്റിംഗ് തട്ടിപ്പ്; കാഞ്ഞങ്ങാട്ട് ആറും വെള്ളരിക്കുണ്ടിൽ രണ്ടും കേസുകൾ