ചന്ദനക്കടത്ത്: രണ്ടുപേർ പിടിയിൽ

പയ്യന്നൂർ. ബൈക്കിൽ കടത്തുകയായിരുന്ന ചന്ദനമുട്ടികളുമായി രണ്ടു പേർ പിടിയിൽ. മട്ടന്നൂർ ശിവപുരം വെമ്പടിത്തട്ടിലെ  ബിജു നിവാസിൽ ബാലന്റെ മകൻ പി.കെ.ബിജു 37, ചന്ദനമോഷണ കേസിലും മറ്റു കേസുകളിലും പ്രതിയായ ശിവപുരത്തെ അണിയേരി ഹൗസിൽ അനന്തന്റെ മകൻ അനിൽ 44, എന്നിവരെയാണ് പയ്യന്നൂർ എസ് .ഐ.മുരളിയും സംഘവും അറസ്റ്റു ചെയ്തത്.

രാമന്തളി കക്കംപാറ ചിറ്റടിയിലാണ്  കെ.എൽ.58. ക്യു. 6736 നമ്പർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രദേശവാസികളല്ലാത്ത ഇരുവരെയുംസംശയം തോന്നി നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. പ്രതികളിൽ നിന്നും ഏഴ് കിലോ അറുനൂറ് ഗ്രാം പച്ച ചന്ദനമുട്ടികൾ പോലീസ് കണ്ടെടുത്തു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇരുവരും പിടിയിലായത്. അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാന്റ് ചെയ്തു.

Read Previous

കാലിച്ചാനടുക്കം വെടി വെപ്പിന് കാരണം  പോലീസ് അനാസ്ഥയെന്ന് നാട്ടുകാർ

Read Next

സ്വർണ്ണത്തട്ടിപ്പ്: പിലിക്കോട് ബാങ്കിൽ അസിസ്റ്റന്റ് റജിസ്ട്രാറുടെ അന്വേഷണം