വാഹനമിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട് : ഓട്ടോയ്ക്ക് പിന്നിൽ കാറിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. രണ്ട് മാസത്തോളമായി അബോധാവസ്ഥയിലായിരുന്ന കൂളിയങ്കാൽ പമ്പ് ഹൗസ് റോഡിലെ ഓട്ടോ ഡ്രൈവർ സി.കെ. കുട്ടിയാണ് 67, കഴിഞ്ഞ ദിവസം മരിച്ചത്.

വർഷങ്ങളായി കൂളിയങ്കാൽ റോഡിലെ ഓട്ടോഡ്രൈവറായിരുന്നു. വീടിന് സമീപം റോഡിലാണ് ഇദ്ദേഹത്തിന്റെ ഓട്ടോയ്ക്ക് പിന്നിൽ കാറിടിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജിലും കാഞ്ഞങ്ങാട്ടെ സ്വകാര്യാ ശുപത്രിയിലും ചികിത്സയിലായിരുന്നു.

LatestDaily

Read Previous

ബിജെപിയിൽ കലാപം, കെ. ശ്രീകാന്തിനെതിരെ കാസർകോട്ട് ഫ്ലക്സ്‌ ബോർഡുകൾ

Read Next

കാലിച്ചാനടുക്കം വെടി വെപ്പിന് കാരണം  പോലീസ് അനാസ്ഥയെന്ന് നാട്ടുകാർ