ടിപ്പർ ലോറി കത്തിച്ചു

പയ്യന്നൂര്‍: രാമന്തളി കുന്നരു വടക്കേഭാഗത്ത്  ടിപ്പർ ലോറി കത്തിച്ചു. ഇന്നലെ പുലർച്ചെ 1.30 മണിയോടെയാണ് സംഭവം. കുന്നരുവിലെ ഒ.മോഹനന്റെയും സുഹൃത്തിന്റെയും ഉടമസ്ഥതയിലുള്ള കെ.എൽ 59.എഫ്. 7926 നമ്പർ ടിപ്പർ ലോറിയാണ് അഗ്നിക്കിരയാക്കിയത്. ലോറി പൂര്‍ണമായും കത്തി നശിച്ചു. കുന്നരു വടക്കേ ഭാഗം എകെജി ബസ്സ്റ്റോപ്പിന് സമീപത്തെ ശ്മശാനം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്കാണ് രാത്രിയുടെ മറവിൽ അക്രമികൾ തീവെച്ചത്.

ടിപ്പർ ലോറി പതിവുപോലെ ഇന്നലെയുംഇവിടെ നിര്‍ത്തിയിട്ടതായിരുന്നു. തീവെപ്പില്‍ ലോറിയുടെ കാബിനും എഞ്ചിനുമുള്‍പ്പെടെ പൂര്‍ണ്ണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് എസ്ഐ അനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസെത്തുമ്പോഴേക്കും പരിസരവാസികള്‍ വെള്ളമൊഴിച്ച് തീകെടുത്തിയിരുന്നുവെങ്കിലും ടിപ്പര്‍ ലോറിയുടെ കാബിനും എഞ്ചിനും പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

പെട്രോളൊഴിച്ചാണ് തീവെച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ലോറിയുടെ പിൻഭാഗത്തെ ടയറുകള്‍ക്ക് മുകളില്‍ ഓലച്ചൂട്ട് കത്തിച്ചുവെച്ച നിലയിലായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഈ ലോറിയിൽ കുന്നരു കാരന്താട്ടെ ഡിവൈഎഫ്ഐ നേതാവ് സി.വി. ധനരാജ് വധക്കേസിൽ അറസ്റ്റിലായ  പ്രജിത് ലാൽ ഡ്രൈവറായി ജോലിക്ക് കയറിയത്. സംഭവത്തിന് പിന്നിലെ പ്രതികകളെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. കണ്ണൂരിൽ നിന്നും ഫോറൻ സിക് വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Read Previous

മെട്രോ അനുസ്മരണ സംഗമത്തിൽ മണ്ഡലം ലീഗ് നേതാക്കളെ അവഗണിച്ചതിലും പ്രതിഷേധം

Read Next

ജമാ അത്ത് ഭാരവാഹികൾക്ക് വഖഫ് ഉദ്യോഗസ്ഥന്റെ അന്ത്യശാസനം