പോക്സോ കേസിൽ മുങ്ങിയ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘം

തൃക്കരിപ്പൂർ : പോക്സോ കേസിൽ ഒളിവിൽ പോയ പ്രതിയെയുടൻ പിടികൂടണമെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ചന്തേര പോലീസ് അഞ്ചംഗ പ്രത്യേക സംഘം രൂപീകരിച്ചു. 2019 നവംബർ 7-നാണ് സ്വന്തം മകളെ പിതാവ് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ 62 കാരനായ തൃക്കരിപ്പൂർ സ്വദേശിയും പ്രവാസിയുമായിരുന്ന പിതാവിനെ അറസ്റ്റ് ചെയ്യണമെന്നാണ് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടത്.

കമ്മീഷൻ മുമ്പാകെ നൽകിയ കുട്ടിയുടെ പരാതി പരിഹരിക്കാൻ ബാലാവകാശ കമ്മീഷൻ ഇടപെട്ടതിലാണ് ചന്തേര ഇൻസ്പെക്ടർ പി. നാരായണന്  പ്രതിയെ ഒരാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ ഉത്തരവിട്ടത്. ചന്തേര ഐപി, പി. നാരായണൻ തലവനായിട്ടുള്ള അഞ്ചംഗ സംഘത്തെ രൂപീകരിച്ചു. ഇതിൽ ചന്തേര എസ്ഐ, എം.വി. ശ്രീദാസ്, ഏഎസ്ഐ ഉൾപ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. എന്നാൽ ഗൾഫിൽ നിന്നും നാട്ടിൽ തിരിച്ചെത്തി ഒളിവിൽപ്പോയ പിതാവ് മുംബൈ, ബംഗളൂരു, കർണ്ണാടക എന്നീ ഭാഗങ്ങളിൽ കറങ്ങുന്നുണ്ടെന്ന അടിസ്ഥാനത്തിൽ ഇൗ ഭാഗങ്ങളിൽ അന്വേഷണം വ്യാപിച്ചിട്ടുണ്ട്.

Read Previous

പ്രവാസിയുടെ ഭാര്യയേയും ഓട്ടോഡ്രൈവറേയും കാണാതായി

Read Next

പ്രണയ വിവാഹിതരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി