യുവതി യുവാക്കളുടെ പടമെടുത്ത് പണമാവശ്യപ്പെട്ട് ഭീഷണി

മടിക്കൈ : സുഹൃത്തുക്കളായ യുവതീയുവാക്കളുടെ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണമാവശ്യപ്പെട്ട 4 പേർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. മടിക്കൈ മലപ്പച്ചേരിയിലെ കുഞ്ഞമ്പുവിന്റെ മകൻ പി. രാജീവന്റെ പരാതിയിലാണ് കേസ്. രാജീവനും അയൽവാസിയുമായ ധന്യയെന്ന യുവതിയുമായി കാരാക്കോട് ഗ്രൗണ്ടിന് സമീപം കാറിൽ യാത്ര ചെയ്യവേ പിന്തുടർന്ന് വന്ന കണ്ടാലറിയാവുന്ന നാലോളം പേരാണ് ഇവരെ തടഞ്ഞുനിർത്തി ഫോട്ടെയെടുത്തത്. തുടർന്ന് പണം ആവശ്യപ്പെടുകയും, പണം നൽകിയില്ലെങ്കിൽ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് രാജീവന്റെ പരാതിയിൽ പറയുന്നു.

Read Previous

വിനായക ടാക്കീസ് ഇനി ഇലക്ട്രിസിറ്റി ഓഫീസ്

Read Next

സിപിഎം ഫണ്ട് തിരിമറി; പയ്യന്നൂര്‍ എം.എല്‍.ഏ ഉള്‍പ്പെടെ ആറു പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്‌