തൃക്കരിപ്പൂർ: മകളെ പീഡിപ്പിച്ച കേസ്സിൽ ഒളിവിൽക്കഴിയുന്ന പിതാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. 8 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച സംഭവത്തിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിലെ പ്രതിയാണ് 3 വർഷത്തോളമായി ഒളിവിൽക്കഴിയുന്നത്. 2019 നവംബർ 7 നാണ് തൃക്കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പിതാവ് മകളെ ലൈംഗികചൂഷണത്തിനിരയാക്കിയത്.
വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രവാസിയാണ് സ്വന്തം മകൾക്കെതിരെ ലൈംഗിക കുറ്റകൃത്യം നടത്തിയത്. ഇരയായ കുട്ടിയുടെ മാതൃസഹോദരി പരാതി നൽകിയതിനെ തുടർന്ന് ചന്തേര പോലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പ്രവാസി നാട്ടിൽ നിന്നും മുങ്ങിയത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാണ് ബാലാവകാശ കമ്മീഷൻ കെ. വി. മനോജ്കുമാർ ചന്തേര ഐപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.