കച്ചവടപങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടി

ബദിയഡുക്ക: കച്ചവടപങ്കാളിയാക്കാമെന്നും കച്ചവടത്തിന്റെ ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം നൽകി പണം കൈപ്പറ്റി വഞ്ചിച്ചതായി പരാതി. എന്മകജെ പഞ്ചായത്തിലെ കാട്ടുകുക്കെ ചവർക്കാട് മുഹമ്മദ്കുഞ്ഞിയുടെ മകൻ ഷംസുദ്ദീൻ, 50 ആണ് പരാതിക്കാരൻ.

പ്രതികൾ ഇയാളിൽ നിന്നും 1,75,000 രൂപ കൈപ്പറ്റിയെന്നും പിന്നീട് തന്നെ ഇവർ പറ്റിച്ചതാണെന്ന് മനസ്സിലായതായും ഷംസുദ്ദീൻ പറയുന്നു. പണം തിരികെ നൽകുകയോ, വാഗ്ദാനം പാലിക്കുകയോ ചെയ്യാത്തതിനാൽ ഷംസുദ്ദീൻ ബദിയഡുക്ക പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയിൽ മഹാരാഷ്ട്ര സ്വദേശികളായ റിയാസ് മുഹമ്മദ് അഫ്താബ്  49, ഭാര്യ ഷെയ്ഖ് സമീന യാസ്മിൻ റിയാസ് 41 എന്നിവരുടെയും എന്മകജെയിലെ ആദ്യനടുക്കത്തെ സവാദ് സി.എച്ച്. 36, മഞ്ചേശ്വരം മുപ്പട്ടമൂലയിലെ നവാസ് 37 എന്നിവർക്കെതിരെ വഞ്ചനാക്കുറ്റത്തിന് ബദിയഡുക്ക പോലീസ് കേസ്സെടുത്തു.

Read Previous

സ്ക്കൂട്ടി മറിഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ടിന് പരിക്ക്

Read Next

നിർത്തിയിട്ട സ്കൂട്ടിക്ക് പിന്നിൽ മുച്ചക്രവാഹനമിടിച്ച് ഒരാൾ മരിച്ചു