സ്ക്കൂട്ടി മറിഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ടിന് പരിക്ക്

കാലിക്കടവ്: കുറുക്കൻ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം  തെറ്റിയ ഇരുചക്രവാഹനം മറിഞ്ഞ് പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി. പ്രസന്നകുമാരിക്ക് പരിക്കേറ്റു. രണ്ടു ദിവസം മുമ്പ് കൊടക്കാട് പൊള്ളപ്പൊയിലിലാണ് പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന് കുറുകെ കുറുക്കൻ ചാടിയത്. അപകടത്തിൽ തോളെല്ല് തകർന്ന പി.പി. പ്രസന്നകുമാരിയെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

Read Previous

ഫണ്ട് വിവാദം; എംഎൽഏ ഉൾപ്പടെ ആറു പേർക്ക് പാർട്ടി നോട്ടീസ്

Read Next

കച്ചവടപങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടി