ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ: കഞ്ചാവ് കേസിലുൾപ്പെട്ട പ്രതിയുടെ കാർ വിട്ടു നൽകാൻ ഇടനിലക്കാരനായി പ്രവർത്തിച്ച് 60,000 രൂപ വാങ്ങിയ നോർത്ത് കുപ്പം സ്വദേശി 30,000 രൂപ പഴയങ്ങാടി ഇൻസ്പെക്ടർക്ക് നൽകിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ മൂന്ന് പോലീസ്ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്ത സംഭവത്തിൽ രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഐ.ജി.അശോക് യാദവ് ഐ.പി.എസിൻ്റെ ഉത്തരവ് പ്രകാരം കണ്ണൂർ റൂറൽ ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം അന്വേഷണം തുടങ്ങി.
പഴയങ്ങാടി പോലീസ് ഇൻസ്പെക്ടർ എം.ഇ.രാജഗോപാൽ, കഴിഞ്ഞ മാസം പുതുതായി സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ച പി.ജെ.ജിമ്മി, പയ്യന്നൂരിൽ കഴിഞ്ഞാഴ്ച ചുമതലയേറ്റഗ്രേഡ് എസ്. ഐ.എ.ആർ.ശാർങ ധരൻ എന്നിവരെയാണ് ഐ.ജി. ഇന്നലെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്.
കഴിഞ്ഞ മാസം പഴയങ്ങാടിയിൽ പുതുതായി ചുമതലയേറ്റ പ്രിൻസിപ്പൽഎസ്.ഐ.പി.ജെ.ജിമ്മിയാണ് വാഹന പരിശോധനക്കിടെ മാട്ടൂൽ സ്വദേശിയായ യുവാവിനെ മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി പിടികൂടിയത്. എന്നാൽ പോലീസ് എഫ്.ഐ.ആറിൽ കഞ്ചാവെന്നാക്കി ലഘൂകരിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു.
പോലീസ് ഒത്തുകളിയിൽ കാറുമായി പുറത്തിറങ്ങിയ യുവാവ് എം.ഡി.എം.എ.കാറിൽ സൂക്ഷിച്ചത് കണ്ടതോടെ തളിപ്പറമ്പിലേക്കുള്ള യാത്രക്കിടെപോലീസ് നിർദ്ദേശ പ്രകാരം കുപ്പം പുഴയിൽ വലിച്ചെറിഞ്ഞ് കടന്നു കളയുകയായിരുന്നുവെന്ന് പയ്യന്നൂർ ഡിവൈ.എസ്.പി.യുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എഫ്.ഐ.ആറിൽ എം.ഡി എം.എക്ക് പകരം കഞ്ചാവ് കയറിയത് പോലീസ് ഉദ്യോഗസ്ഥരിൽ ആരുടെ നിർദേശപ്രകാരമാണെന്ന ചോദ്യത്തിനിടയിലാണ് പണം ഗൂഗിൾ പേ ചെയ്തതിന്റെ വിവരവും പുറത്തുവന്നത്.
രാജ്യാന്തര ബന്ധമുള്ള ഇടനിലക്കാരനെ അന്വേഷണ സംഘം കണ്ടെത്തി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ ഗൗരവകരമായ കാര്യങ്ങൾ പുറത്തുവരും. അതേസമയം അധോലോക നിയന്ത്രണത്തിലായ പഴയങ്ങാടി സ്റ്റേഷനിൽ സമീപനാളുകളിലായി നാല് ഉദ്യോഗസ്ഥരെ പുറന്തള്ളിയതോടെ നാഥനില്ലാകളരിയായി. കൈകൂലിയിൽ വിജിലൻസ് കേസിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ജയിലിലുമാണ്
സ്കൂൾ തുറക്കുന്ന ദിവസവും ബസ് സ്റ്റാൻ്റിലെയും പരിസരത്തെയും സ്ഥിതിഗതികൾ പരിതാപകരമായിട്ടുണ്ട്. തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ് കുമാറിന് താൽക്കാലിക ചുമതല നൽകാൻ റൂറൽ ജില്ലാ എസ്.പി.നിർദേശം നൽകിയിട്ടുണ്ട്.