പിരിഞ്ഞുപോയ പ്രഥമ അധ്യാപകന്റെ വക സ്കൂൾ കുട്ടികൾക്ക് ബാഗും കുടയും

കാഞ്ഞങ്ങാട് : മാണിക്കോത്ത് ഗവ. ഫിഷറീസ് സ്കൂളിൽ നിന്ന് കഴിഞ്ഞ വർഷം വിരമിച്ച പ്രഥമാധ്യാപകൻ എം.വി. രാമചന്ദ്രന്റെ വക സ്കൂളിലെ അമ്പതോളം കുട്ടികൾക്ക് കുടയും ബാഗും നൽകി. സ്കൂൾ പ്രവേശനോൽസവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം ഷക്കീല ബദറുദ്ധീൻ മാധ്യമപ്രവർത്തകൻ ടി.മുഹമ്മദ് അസ്ലം എന്നിവർ ബാഗും കുടയും വിദ്യാർത്ഥികൾക്ക് കൈമാറി.

പിടിഎ പ്രസിഡന്റ് അശോകൻ മാണിക്കോത്തിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ഷക്കീല ബദറുദ്ധീൻ  പ്രവേശനോൽസവം ഉൽഘാടനം ചെയ്തു. പൂരക്കളി കലാകാരൻ വി.പി.പ്രശാന്ത് പ്രസംഗിച്ചു. പ്രശാന്തും സംഘവും നാടൻ പാട്ട് അവതരിപ്പിച്ചു. നവാഗതരെ ആനയിച്ചുള്ള വർണ്ണശബളമായ ഘോഷയാത്രയും  മധുപലഹാര വിതരണവുമുണ്ടായി.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് അനധികൃത പടക്കം പിടികൂടി

Read Next

പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ: അന്വേഷണം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ടിന്