കാഞ്ഞങ്ങാട്: നഗരത്തിലെ പടക്ക കടയിൽ അനധികൃതമായി സൂക്ഷിച്ച പടക്കം പോലീസ് പിടികൂടി. വിൽപ്പനയ്ക്ക് വെച്ച പടക്കങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. മാവുങ്കാൽ കുശവൻ കുന്നിലുള്ള കടയിൽ സൂക്ഷിച്ച 11 പാക്കറ്റ് പടക്കമാണ് റെയ്ഡ് ചെയ്ത് പിടികൂടിയത്. നിർമ്മാണ വിവരങ്ങളോ, തീയ്യതിയോ കമ്പനിയുടെ പേരോ ഇല്ലാതെ വില്പ്പനയ്ക്ക് വെച്ച പടക്കങ്ങളാണ് പിടിച്ചെടുത്തത്.
സ്ഥാപനത്തിലെ മര റാക്കിൽ സൂക്ഷിച്ച നിലയിരുന്നു പടക്കം. ഉടമ കാസർകോട് കറന്തക്കാട് സ്വദേശി സി . എച്ച്. നൂറുദ്ദീനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. പാക്കറ്റിൽ ബോംബ് എന്ന് അടയാളപ്പെടുത്തിയിട്ടുള്ള സ്ഫോടകവസ്തുവാണ് പെട്ടി സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്.