ഹജ്ജ്: 2022 യാത്രികർ 5300 രൂപ കൂടി അടക്കണം

കാഞ്ഞങ്ങാട്:  ഹജ്ജ് കമ്മിറ്റി മുഖേന ഇക്കൊല്ലത്തെ ഹജ്ജിന് കേരളത്തിൽ നിന്ന് യാത്ര തിരിക്കുന്നവർ 5300 രൂപ ഉടനെ അടക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്നറിയിച്ചു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടുന്നവരുടെ വിമാന നിരക്കിലുണ്ടായ വർദ്ധനവിനെ  തുടർന്നാണ് 5300 രൂപ കൂടി അധികമടക്കേണ്ടിവരുന്നത്.

ഇതോടെ ഏറ്റവുമൊടുവിൽ നടന്ന 2019-ലെ ഹജ്ജ് യാത്രയെ അപേക്ഷിച്ച് 1,44000 രൂപ വർദ്ധനവാണ് ഹജ്ജ് യാത്രയ്ക്ക് വരുത്തിയിട്ടുള്ളത്. ഇതേവരെയായി 3,84200 രൂപ ഓരോ യാത്രികനും അടച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് 5,300 രൂപ കൂടി  അടക്കാനുള്ള നിർദ്ദേശമുണ്ടായത്. പേ ഇൻ സ്ളിപ്പ് ഉപയോഗിച്ച്  എസ്ബിഐയുടെയോ യൂനിയൻ ബാങ്കിന്റെയോ ശാഖ മുഖേനയോ ഓൺലൈനായോ പണമടക്കാം.

Read Previous

പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ: അന്വേഷണം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ടിന്

Read Next

ഫണ്ട് വിവാദം; എംഎൽഏ ഉൾപ്പടെ ആറു പേർക്ക് പാർട്ടി നോട്ടീസ്