ഇടിമിന്നലിൽ വയറിങ്ങ് കത്തിനശിച്ചു

കാഞ്ഞങ്ങാട്: ഇന്നലെ രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ കോട്ടച്ചേരി ബസ് സ്റ്റാന്റിലെ പഴ വ്യാപാരി പി. രമേശന്റെ നെല്ലിക്കാട്ടെ വീട്ടിലെ വയറിങ്ങ് പൂർണ്ണമായും കത്തിനശിച്ചു. ഇടിമിന്നലിൽ ടെലിവിഷനും നശിച്ചു. ഇന്നലെ രാത്രി 9.15 മണിയോടെയുണ്ടായ ഇടിമിന്നലിലാണ് രമേശന്റെ വീട്ടിൽ വയറിങ്ങ് കത്തിനശിച്ചത്. ഇന്നലെ രാത്രി കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ശക്തമായ ഇടിമിന്നലുണ്ടായിരുന്നു.  മിന്നലിൽ ടൗണിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

Read Previous

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Read Next

വിവാഹ വീട്ടിൽ നിന്നും 6 പവൻ സ്വർണ്ണം മോഷ്ടിച്ചു