നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കാഞ്ഞങ്ങാട്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വാഹനത്തിൽ സഞ്ചരിച്ചയാളെ പോലീസ് പിടികൂടി. ഹൊസ്ദുർഗ് പോലീസ് പുതിയകോട്ടയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വാഹനത്തിൽ കടത്തിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

ബേക്കൽ ബിലാൽ മൻസിലിൽ അബ്ദുൾ റഹ്മാന്റെ മകൻ മുഹമ്മദ്കുഞ്ഞിയെയാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പോലീസ് പിടികൂടിയത്. ലഹരി വസ്തുക്കൾ കടത്താനുപയോഗിച്ച കെ.എൽ. 60 എൻ 2791 നമ്പർ വാഹനവും പോലീസ് പിടിച്ചെടുത്തു. വിൽപ്പന ലക്ഷ്യമിട്ട് വാഹനത്തിൽ കടത്തിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്.

LatestDaily

Read Previous

വര്‍ഗീയ കലാപത്തിന് ശ്രമിച്ചാല്‍ അടിച്ചമര്‍ത്തും: കോടിയേരി

Read Next

ഇടിമിന്നലിൽ വയറിങ്ങ് കത്തിനശിച്ചു