വിവാഹ വീട്ടിൽ നിന്നും 6 പവൻ സ്വർണ്ണം മോഷ്ടിച്ചു

വെള്ളരിക്കുണ്ട്: വിവാഹച്ചടങ്ങിൽ ധരിക്കാൻ കൊണ്ടുവന്ന 6 പവൻ തൂക്കം വരുന്ന സ്വർണ്ണവളകൾ കാണാനില്ലെന്ന പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് മോഷണക്കുറ്റത്തിന് കേസ്സെടുത്തു. മെയ് 29 ന് ഞായറാഴ്ച പരപ്പ  പട്ളത്തെ വിവാഹ വീട്ടിൽ നിന്നാണ് സ്വർണ്ണവളകൾ മോഷണം പോയത്.

പട്ളത്തെ ടി. അബ്ദുൾ വാഹിദിന്റെ ഭാര്യ ടി. ഹസീനയാണ് 38, താൻ തറവാട്ട് വീട്ടിന്റെ ജനൽപ്പടിയിൽ വിവാഹച്ചടങ്ങിന് ധരിക്കാൻ കൊണ്ടുവന്ന 6 പവൻ തൂക്കമുള്ള 3 സ്വർണ്ണവളകൾ മോഷ്ടിക്കപ്പെട്ടതായി പരാതി നൽകിയത്. വിവാഹത്തിന് ധരിക്കാൻ ബന്ധുവിനോട് കടം വാങ്ങിയ വളകളാണ് കാണാതായത്. പരപ്പ മൂലപ്പാറയിലെ സമീറയാണ് തന്റെ സ്വർണ്ണവളകൾ മോഷ്ടിച്ചതെന്നാണ് ഹസീനയുടെ പരാതി. പ്രസ്തുത പരാതിയിലാണ് സമീറയ്ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് മോഷണക്കുറ്റത്തിന് കേസ്സെടുത്തത്.

Read Previous

ഇടിമിന്നലിൽ വയറിങ്ങ് കത്തിനശിച്ചു

Read Next

യുവാവിനെ കാണാതായി