അശോകനെ തൃശ്ശൂരിലെത്തിച്ചു, സ്വർണ്ണം കണ്ടെടുത്തു

കാഞ്ഞങ്ങാട്:  മടിക്കൈയെ വിറപ്പിച്ച കവർച്ചക്കാരൻ കറുകൻ അശോകനെ 34, ഹൊസ്ദുർഗ്ഗ് പോലീസ് തൃശ്ശൂരിലും, കണ്ണൂരിലും തെളിവെടുപ്പിന് എത്തിച്ചു. 28-ന് ശനിയാഴ്ച്ചയാണ് അശോകനെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. 31-ന് തിരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊടുക്കണം.

തൃശ്ശൂരിലും കണ്ണൂരിലും ജ്വല്ലറികളിൽ അശോകൻ വിൽപ്പന നടത്തിയ സ്വർണ്ണാഭരണങ്ങളിൽ 2 പവൻ സ്വർണ്ണം കേസ്സന്വേഷണ  സംഘം കണ്ടെടുത്തു. ഈ സ്വർണ്ണാഭരണങ്ങൾ മടിക്കൈ സ്വദേശിനി വിജിതയുടേതാണെന്ന് അന്വേഷണസംഘം ഉറപ്പാക്കി. അശോകനെ 31-ന് തിരിച്ച് കോടതിയിൽ ഹാജരാക്കേണ്ടതിനാൽ ഇന്നലെ രാത്രിതന്നെ പോലീസ് സംഘം അശോകനേയും കൊണ്ട് കാഞ്ഞങ്ങാട്ടെത്തി. ഇന്ന്  അശോകനെ  മടിക്കൈയിൽ എത്തിച്ച് തെളിവെടുക്കും.

കനത്ത ബന്തവസ്സിലായിരിക്കും അശോകനെ മടിക്കൈയിലുള്ള വീട്ടമ്മ വിജിതയുടെ വീട്ടിൽ എത്തിക്കുക. ഒന്നരമാസം മുമ്പ് വിജിതയുടെ വീട്ടിൽ നട്ടുച്ച നേരത്ത് അതിക്രമിച്ചുകയറിയ അശോകൻ മരക്കൊമ്പുകൊണ്ട് യുവതിയുടെ തലയ്ക്കടിച്ച വീഴ്ത്തിയാണ് കാതിലുള്ള കമ്മലും സ്വർണ്ണമാലയും കവർന്നത്. അന്നുതന്നെ അശോകൻ കണ്ണൂരിലേക്ക് കടക്കുകയും ചെയ്തു.

Read Previous

പുലിയന്നൂർ കേസ് വിധി അന്വേഷണ മികവിന്റെ വിജയം

Read Next

16 കാരിയെ പീഡനത്തിനിരയാക്കിയ പ്രതിക്ക് 107 വർഷം കഠിന തടവ്