ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : നഗരത്തിൽ സ്മൃതി മണ്ഡപം മുതൽ നോർത്ത് കോട്ടച്ചേരി വരെ പുതിയ തെരുവു വിളക്കുകൾക്കായുള്ള പ്രവൃത്തി ആരംഭിച്ചു. പ്രധാന പാതയിൽ ഡിവൈഡറിൽ സ്ഥാപിച്ച സൗരോർജ്ജ വിളക്കുകൾ കണ്ണുചിമ്മിയിട്ട് മാസങ്ങൾ പലത് കഴിഞ്ഞു.
നഗരത്തിലെ വ്യാപാരികളുടെയും നാട്ടുകാരുടെയും നിരന്തര മുറവിളിയുടെ ഫലമായി പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള നഗരസഭ അധികൃതരുടെ നടപടിയുടെ പ്രാരംഭമായി പ്രധാന റോഡിനും സർവ്വീസ് റോഡിനും നടുവിലായാണ് ഇരുവശത്തും പുതി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്.
വ്യാപാര ഭവൻ മുതൽ വടക്കോട്ട് ഇരുഭാഗത്തുമുള്ള സർവ്വീസ് റോഡുകൾക്കിടയിലാണ് പുതുതായി ഇരുമ്പ് കാലുകൾ നാട്ടുന്നത്. ഇതിന്റെ പ്രവൃത്തികൾ പുരോഗമിച്ച് വരുന്നു. വിളക്കുകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കാനുള്ള അവകാശം സ്വകാര്യ കമ്പനികൾക്ക് നൽകി അവരുടെ പങ്കാളിത്തത്തോടെയാണ് വിളക്കുകൾ സ്ഥാപിക്കുന്നത്.
359