ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇത്തവണ കേരളത്തിൽ നിന്ന് ഹജ്ജിന് പോകുന്നവർക്കുള്ള ചെലവ് നാല് ലക്ഷത്തോളം രൂപ വരുമെന്ന് കണക്കാക്കുന്നു. 3,84,200 രൂപയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം വഴി പോകുന്നവർക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി കണക്കാക്കിയ ചെലവ്. ആദ്യ രണ്ട് ഗഡുവായ 2,01000 രൂപ അടച്ചവർ ബാക്കിത്തുക 1,83,200 രൂപയും അല്ലാത്തവർ മുഴുവൻ തുകയും ഒരുമിച്ച് അടക്കേണ്ടതാണ്.
ഇപ്പോൾ അടക്കുന്ന തുകയിൽ നിന്ന് അഞ്ച് ശതമാനം വരെ കൂടാനുള്ള സാധ്യതയുമുണ്ട്. ആദ്യ വിമാനം ജൂൺ നാലിന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്നതിനാൽ പണമടക്കാനുള്ള തീയ്യതി നീട്ടാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.
കൊച്ചിയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് 80, 874 രൂപയാണ്. ഇതിൽ 5,799 രൂപ വിമാനത്താവള നികുതിയാണ് രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ ടിക്കറ്റ് നിരക്ക് 13,234 രൂപയാണ്. കേരളത്തിൽ നിന്ന് ഇത്തവണ നെടുമ്പാശ്ശേരി മാത്രമാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രം. നാലു മുതൽ 16 വരെ സൗദി എയർ ലൈൻസ് 20 ഹജ്ജ് സർവ്വീസ് മദീനയിലേക്ക് നടത്തും.