സ്കൂട്ടിയിൽ വാനിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

കാഞ്ഞങ്ങാട് : സ്കൂട്ടിയിൽ ടെമ്പോ വാനിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മാണിക്കോത്ത് കെ.എച്ച്.എം. ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്. ചിത്താരി ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ കല്ലൂരാവിയിലെ അഫ്സർ 18, ചിത്താരിയിലെ സർഫ്രാസ് 17, എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വിദ്യാർത്ഥികളെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Previous

അന്വേഷണം ഊര്‍ജ്ജിതമാക്കി

Read Next

ഓട്ടോയിൽ ഹൃദയാഘാതം: ഡ്രൈവർ  മരിച്ചു