ഓട്ടോയിൽ ഹൃദയാഘാതം: ഡ്രൈവർ  മരിച്ചു

കാഞ്ഞങ്ങാട് : ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കിഴക്കുംകര മണലിലെ വി വി ചന്ദ്രനാണ്  62, മരിച്ചത്. ഇന്നലെ  ഉച്ചകഴിഞ്ഞ് കുശല്‍നഗറിലെ ഒരു വീട്ടിലേക്ക് ഓട്ടം പോകാനായി ഇവിടെയെത്തുന്നതിന് തൊട്ടുമുമ്പ് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

ഉടനെ കുശാല്‍ നഗറിലുള്ള വീട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സി പി എം മുന്‍ മണലില്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ ബ്രാഞ്ച് അംഗവുമാണ്. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ കിഴക്കുംകര ഡിവിഷന്‍ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട് . പരേതരായ ചോയ്യമ്പുവിന്റെയും കമ്മാടത്തുവിന്റെയും മകനാണ്. ഭാര്യ : ശാരദ, മക്കള്‍ നീതു, നിതിന്‍ ചന്ദ്രന്‍ ( മര്‍ച്ചന്റ് നേവി ).മരുമകന്‍ ശശി (അമ്പലത്തറ). സഹോദരങ്ങള്‍ : കുഞ്ഞിപ്പെണ്ണ്, കാര്‍ത്യായണി, ബാലാമണി, ചന്ദ്രിക.

Read Previous

സ്കൂട്ടിയിൽ വാനിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

Read Next

കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ ചെലവ് നാല് ലക്ഷത്തോളം