ഹരിദാസൻ വധം : ഒന്നും രണ്ടും പ്രതികളുടെ ജാമ്യ ഹരജി തള്ളി

തലശ്ശേരി : സി: പി.എം.പ്രവർത്തകൻ പുന്നോൽ താഴെ വയലിൽ കെ.ഹരിദാസനെ 52, വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി സ്ഥാനത്തുള്ള ബി.ജെ.പി.തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ്, മണ്ഡലം സിക്രട്ടറി പ്രിതീഷ് എന്ന മൾട്ടി പ്രജി എന്നിവർ നൽകിയ ജാമ്യ ഹരജി തലശ്ശേരി ജില്ലാ കോടതി തള്ളി. ഇത് മൂന്നാം തവണയാണ് തലശ്ശേരിയിലെ വിവിധ കോടതികൾ ജാമ്യാപേക്ഷ നിരസിക്കുന്നത്. ഹരിദാസൻ കേസിൽ ഒരു പങ്കുമില്ലെന്നും നിരപരാധികളാണെന്നും ജാമ്യ ഹരജി പരിഗണിക്കവേ. പ്രതികളുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു.

കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണം. കുറ്റാരോപിതനായ രണ്ടാം പ്രതി സംഭവ സമയം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കളവായി പ്രതിചേർത്തതാണ്. ഒന്നാം പ്രതി നഗരസഭാകൗൺസിലറും സാമൂഹ്യ പ്രവർത്തകനുമാണ് തുടങ്ങിയ വാദങ്ങളാണ് രണ്ട് പ്രതികൾക്കും വേണ്ടി ഹാജരായ അഡ്വ.അംബികാസുതൻ ബോധിപ്പിച്ചത്. എന്നാൽ മൂന്ന് കൊലപാതകക്കേസിൽ പ്രതിയാണ് രണ്ടാം പ്രതിയെന്ന് വാദത്തിനിടെ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.കെ.വിശ്വൻ പറഞ്ഞു.

സംഭവ സമയം ഇയാൾ വീട്ടിൽ തന്നെയാണെങ്കിൽ അഞ്ച് കിലോമീറ്റർ മാറിയുള്ള ഫോൺ ടവർ ലൊക്കേഷനിൽ എങ്ങിനെ വന്നു. ഏഴാം പ്രതി നിജിൽ ദാസുമായുള്ള ഫോൺ സംഭാഷണവും രണ്ടാം പ്രതിയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ്. സാമൂഹ്യ പ്രവർത്തകന്റെ മുഖം മൂടിയണിഞ്ഞ് ഭീകരമായ ക്രിമിനൽ പ്രവർത്തനത്തിനാണ് ഒന്നാം പ്രതി നേതൃത്വം നൽകിയത്. ചെറുപ്പക്കാർക്ക്‌ ആയുധം നൽകി കൊല നSത്താൻ പ്രേരിപ്പിച്ചയക്കുന്നത്. സാമൂഹ്യ പ്രവർത്തകനും ജനപ്രതിനിധിയുമാണെന്ന് പറയുന്ന ആൾക്ക് യോജിച്ചതല്ല:

പ്രതികളെ കസ്റ്റഡിയിൽ തന്നെ വിചാരണ ചെയ്യേണ്ടതുണ്ട്‌ പെരിയ കേസിലെ പ്രതികൾ മുന്ന് വർഷം ജാമ്യം കിട്ടാതെ ജയിലിലായിരുന്നുവെന്നും സ്പെഷൽ പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. ഹരിദാസൻ വധക്കേസിൽ വിചാരണക്ക് സന്നദ്ധമാണെന്നും സ്പെഷൽ പ്രോസിക്യൂട്ടർ ബോധിപ്പിച്ചു.

LatestDaily

Read Previous

സ്വർണ്ണാഭരണം മോഷ്ടിച്ചു

Read Next

അശോകനെ ഹോസ്ദുർഗ്ഗ് പോലീസ് കസ്റ്റഡിയിൽ വാങ്ങും