കാന്റീൻ ജീവനക്കാരി തൂങ്ങി മരിച്ചു

തൃക്കരിപ്പൂർ : ഫാർമേഴ്സ് കോളേജിലെ കാന്റീൻ ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ  കാണപ്പെട്ടു. തൃക്കരിപ്പൂർ രാജീവ് ഗാന്ധി ഫാർമേഴ്സ് കോളേജിലെ കാന്റീൻ നടത്തുന്ന ജീവനക്കാരിയാണ് ഇന്ന് രാവിലെ വീട്ടു പറമ്പിലെ മാവിൻ കൊമ്പിൽ തൂങ്ങിയതായി കാണപ്പെട്ടത്.

മണിയനോടിയിലെ രാഘവന്റെ ഭാര്യയായ കെ.വി.സുകുമാരിയാണ് 44, തൂങ്ങിമരിച്ചത്. ഐശ്വര്യ, ദേവനന്ദ എന്നിവർ മക്കളാണ്. ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സാമ്പത്തിക പ്രയാസം മൂലമാണ് ആത്മഹത്യയെന്ന് പോലീസ് പറയുന്നു.

Read Previous

തൃക്കരിപ്പൂർ സ്വദേശി ബംഗളൂരുവിൽ മരിച്ച നിലയിൽ

Read Next

അമ്മയും-കുഞ്ഞും ആശുപത്രിയോടുള്ള അവഗണന, കോൺഗ്രസ്‌ പ്രക്ഷോഭത്തിലേക്ക്