ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : നഗരസഭ വക ആലാമിപ്പള്ളി ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിൽ മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് വാടകയ്ക്കെടുത്ത രണ്ട് മുറികളുടെ വാടക തിരിച്ച് കിട്ടണമെന്ന് മടിക്കൈ ബാങ്കിന്റെ ആവശ്യത്തിന്മേൽ ഇന്ന് ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ വോട്ടെടുപ്പ് നടത്തി.
വൈദ്യുതിയും വെള്ളവും ലഭിക്കാത്തതിനാലും ലാബ് നടത്തുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതിനാൽ 2021 ആഗസ്ത് മുതൽ 2022 ഫെബ്രുവരി വരെ ഒടുക്കിയ വാടക 2,39,972രൂപ തിരിച്ചു കിട്ടണമെന്നായിരുന്നു മടിക്കൈ ബാങ്കിന്റെ ആവശ്യം. എന്നാൽ പതിനായിരം രൂപയിൽ കൂടുതൽ ആണെങ്കിൽ സർക്കാർ അനുമതി വേണമെന്നതിനാൽ അനുമതിക്കായി സർക്കാറിലേക്കയക്കണമെന്നായിരുന്നു വിഷയം യുഡിഎഫ് ബിജെപി അംഗങ്ങൾ തിരിച്ചു നൽകേണ്ടതില്ലെന്ന് വാദിച്ചു.
തുടർന്ന് നടന്ന വോട്ടെടുപ്പിൽ 17 നെതിരെ 21 വോട്ടുകൾക്ക് അനുമതിക്കായി സർക്കാറിന് സമർപ്പിക്കാൻ തീരുമാനിച്ച ഭരണകക്ഷി അംഗങ്ങൾ നഗരസഭ നിർദേശത്തിനനുകൂലമായും യുഡിഎഫ് , ബിജെപി കൗൺസിലർമാർ എതിരായും വോട്ട് ചെയ്തു. ചെയർപേഴ്സൺ കെ.വി.സുജാത അധ്യക്ഷയായി വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുല്ല, മുൻ ചെയർമാൻ വി.വി.രമേശൻ പ്രതിപക്ഷ നേതാവ് കെ.കെ.ജാഫർ, സുമയ്യ, ബാലകൃഷ്ണൻ എം. ബൽരാജ് തുടങ്ങിയവരും സ്ഥിരം സമിതി അധ്യക്ഷന്മാരും ചർച്ചയിൽ പങ്കെടുത്തു.