അമ്മയും-കുഞ്ഞും ആശുപത്രിയോടുള്ള അവഗണന, കോൺഗ്രസ്‌ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട്:  പഴയ ജില്ലാ ആശുപത്രിയോടനുബന്ധിച്ച്  ഏറെ കൊട്ടിഘോഷിച്ചു കൊണ്ട്, കൊണ്ട് വന്ന അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടം പൂർത്തിയായി രണ്ടുവർഷം കഴിഞ്ഞിട്ടും  തുറന്നു കൊടുക്കാത്തത്  നീതിനിഷേധമാണെന്ന് ഡിസിസി പ്രസിഡന്റ്  പി കെ ഫൈസൽ സൂചിപ്പിച്ചു.

മാതൃ-ശിശു സംരക്ഷണത്തെക്കുറിച്ച്  ഊറ്റംകൊള്ളുന്ന പിണറായി സർക്കാർ ജില്ലക്ക് ആകമാനം ഗുണപ്രദമാകുന്ന അമ്മയും കുഞ്ഞും ആശുപത്രിയോട് കാണിക്കുന്ന ചിറ്റമ്മനയത്തിൽ പ്രതിഷേധിച്ച്   31ന് (ചൊവ്വാഴ്ച) രാവിലെ 10:00മണിക്ക് ജില്ല ആശുപത്രിക്ക് മുന്നിൽ സമര സംഗമം  സംഘടിപ്പിക്കുമെന്ന്  പി കെ ഫൈസൽ അറിയിച്ചു. ആരോഗ്യ മേഖലയോട് കാണിക്കുന്ന സർക്കാർ   അവഗണനയിൽ പ്രതിഷേധിച്ച്  ശക്തമായ സമര പരിപാടികളുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി മുന്നോട്ടുപോകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read Previous

കാന്റീൻ ജീവനക്കാരി തൂങ്ങി മരിച്ചു

Read Next

അധ്യാപകനെ പുറത്താക്കാൻ പാർട്ടി തീരുമാനം