ശുചിമുറി ദുരുപയോഗം ചോദ്യം ചെയ്ത കെട്ടിട ഉടമയെ അക്രമിച്ചു

നീലേശ്വരം: സ്വകാര്യ കെട്ടിടത്തിലെ ശുചിമുറി ഓട്ടോതൊഴിലാളികളും, സ്വകാര്യ വ്യക്തികളും ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് കെട്ടിടമുടമയെ മർദ്ദിച്ചതായി പരാതി. നീലേശ്വരം മെൽപ്പാലത്തിന് സമീപത്തെ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവധ ഓഫീസുകളിലെയും, കച്ചവടസ്ഥാപനങ്ങളിലേയും ജീവനക്കാർ ഉപയോഗിക്കുന്ന  ശുചിമുറിയാണ് പുറത്തുനിന്നുള്ളവർ ഉപയോഗിക്കുന്നതായി വാടകക്കാർ കെട്ടിടയുടമയോട് പരാതിപ്പെട്ടത്. ഇതന്വേഷിക്കാൻച്ചെന്ന സൗത്ത് ചിത്താരി കൂളിക്കാട് ഹൗസിലെ അബ്ദുൾ റഹ്മാന്റെ മകൻ അബ്ദുൾ ബഷീറിനെയാണ് ഒരു സംഘം മർദ്ദിച്ചത്. ഇദ്ദേഹത്തെ മർദ്ദിച്ചതിന് നാലേശ്വരത്തെ സലാമിനും കണ്ടാലറിയാവുന്ന മറ്റു മൂന്ന് പേർക്കുമെതിരെ നീലേശ്വരം പോലീസ് കേസ്സെടുത്തു.

Read Previous

പ്രകൃതി വിരുദ്ധ ലൈംഗീക പീഡനക്കേസിൽ ട്യൂഷൻ സെന്റർ ഉടമ റിമാന്റിൽ

Read Next

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നീലച്ചിത്ര സമാനകാമകേളികൾ