ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ട്യൂഷൻ ക്ലാസ്സിനെത്തിയ പതിനേഴുകാരൻ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്സിൽ നഗരത്തിലെ ഇംപാക്ട് ട്യൂഷൻ സെന്റർ ഉടമ, കെ.വി.ബാബുരാജിനെ 43, ഹൊസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തു. അതിയാമ്പൂര് കാലിക്കടവ് സ്വദേശിയായ ബാബുരാജ് കഴി ഞ്ഞ പത്തു വർഷക്കാലമായി കാഞ്ഞങ്ങാട്ട് ഇംപാക്ട് ട്യൂഷൻ സെന്ററും പാരൽ കോളേജും നടത്തി വരികയാണ്.
ടൗൺ ബസ്സ് സ്റ്റാന്റിന് പിറകിൽ പ്രവർത്തിക്കുന്ന ഇംപാക്ട് ട്യൂഷൻ സെന്ററിൽ മെയ് 21 ന് ശനിയാഴ്ച വൈകുന്നേരം 5-30 മണിക്ക് ബാബുരാജ് ലൈംഗീകമായി തന്നെ പീഡിപ്പിച്ചുവെന്നാണ് കാഞ്ഞങ്ങാടിന്റെ തീരദേശത്ത് നിന്ന് ഈ ട്യൂഷൻ സെന്ററിൽ പഠിക്കാനെത്തിയ വിദ്യാർത്ഥിയുടെ പരാതി. പീഡനത്തിനിരയായ വിദ്യാർത്ഥി ശനിയാഴ്ച സന്ധ്യയോടെ വീട്ടിലെത്തി വിവരം രക്ഷിതാക്കളോട് പറയുകയും ശനി രാത്രി 10 മണിക്ക് പോലീസിലെത്തി പരാതി നൽകുകയുമായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം 377(പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം) പോക്സോ 5,6,7 വകുപ്പുകൾ കൂടി ചേർത്ത് പോലീസ് രാത്രിയിൽ തന്നെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യുകയും, ഞായർ പുലർച്ചെ കാലിക്കടവിലെ വീട്ടിൽ നിന്ന് ബാബുരാജിനെ കസ്റ്റഡിയിലെടുക്കുകയും, അറസ്റ്റ് കാണിച്ച് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തു. പ്രകൃതി വിരുദ്ധ പീഡനത്തിന് ബാബുരാജിനെതിരെ മുമ്പ് പരാതിയും പിന്നീട് ഒരു കേസ്സുമുണ്ടായിരുന്നു.