സാനിറ്റൈസര്‍ കഴിച്ച് നെല്ലിക്കാട് സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: സാനിറ്റൈസര്‍ കഴിച്ച യുവാവ് കണ്ണൂർ മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. പുതിയകോട്ട മിനിസിവില്‍സ്റ്റേഷൻ  പരിസരത്ത് പരാതികള്‍ എഴുതികൊടുക്കുന്ന നെല്ലിക്കാട്ട് അംഗൺവാടിക്ക് സമീപത്തെ കെ.വി.അനില്‍കുമാര്‍ 45, ആണ് മരിച്ചത്. ഞായറാഴ്ച രാത്രി സാനിറ്റൈസര്‍ കഴിച്ച് അവശനിലയില്‍ കണ്ട അനില്‍കുമാറിനെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സയ്ക്കിടെ തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് മരണപ്പെട്ടത്. നെല്ലിക്കാട് ചിറക്കര കുഞ്ഞമ്പുനായർ- കെ. .വി.കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: ബാലാമണി(ഹരിതകര്‍മ്മസേന അംഗം), മക്കള്‍: അഭിഷേക്, അനുരാജ്, അനില (മൂവരും ബല്ല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ), സഹോദരങ്ങള്‍: കെ.വി.വേണുഗോപാലന്‍, കെ.വി. രാജേന്ദ്രന്‍, കെ.വി. മധുസൂദനന്‍, കെ.വി. ഉണ്ണികൃഷ്ണന്‍, കെ.വി. ശശികല, കെ.വി.സിന്ധു..

Read Previous

കാഞ്ഞങ്ങാട്ടെ ക്വട്ടേഷൻ ആക്രമണക്കേസിൽ കസ്റ്റഡി പ്രതികളെ പോലീസ് കോടതിക്ക് നൽകി

Read Next

ബാറിൽ യുവാവിന് മർദ്ദനം