ഫുട്ബോൾ കളിക്കിടെ  യുവാവ്‌ മരണപ്പെട്ടു

നീലേശ്വരം: ഫുട്ബോൾ കളിക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ്‌ അബൂദാബിയിൽ മരണപ്പെട്ടു.  ചെറുവത്തൂർ അച്ചാംതുരുത്തിയിലെ എകെ രാജു-  ടിവി പ്രിയ ദമ്പതികളുടെ മകനും കബഡി താരവുമായ അനന്തുരാജ് (ഉണ്ണി) ആണ് മരണപ്പെട്ടത്‌.

അബുദാബിയിൽ കൂട്ടുകാരോടൊത്തു ഫുട്ബോൾ കളിക്കുന്നതിനിടെയായിരുന്നു ഹൃദയാഘാതം. മൃതദേഹം നാളെ രാവിലെ 10 മണിക്ക് അച്ചാംതുരുത്തി പൊതുമുതൽ ശ്മശാന കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം പിന്നീട് കോട്ടപ്പുറം യ ശ്മശാനത്തിൽ നടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.

Read Previous

ലോറിക്ക് പിറകിൽ പിക്കപ്പിടിച്ച് കുടിയേറ്റ തൊഴിലാളി മരിച്ചു ഒരാളുടെ നില ഗുരുതരം

Read Next

കാഞ്ഞങ്ങാട്ടെ ക്വട്ടേഷൻ ആക്രമണക്കേസിൽ കസ്റ്റഡി പ്രതികളെ പോലീസ് കോടതിക്ക് നൽകി