ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പരപ്പ : പരപ്പ പള്ളത്തുമലയിൽ നിന്നും കാണാതായ യുവതികളെ വയനാട് മീനങ്ങാടിയിൽ കണ്ടെത്തി. മെയ് 17-ന് രാവിലെ 9 മണി മുതലാണ് ജ്യേഷ്ഠാനുജന്മാരുടെ മക്കളായ രണ്ട് യുവതികളെ പരപ്പ പള്ളത്തുമലയിൽ നിന്നും കാണാതായത്. പള്ളത്തുമലയിലെ രാമന്റെ മകൾ രേണുക 22, രാമന്റെ സഹോദരൻ ഭാസ്ക്കരന്റെ മകൾ ശുഭ 25, എന്നിവരെയാണ് മെയ് 17 മുതൽ കാണാതായത്.
പരപ്പ അക്ഷയ സെന്ററിലേക്കെന്ന വ്യാജേനയാണ് ഇരുവരും വീട്ടിൽ നിന്നും പുറപ്പെട്ടത്. ഇരുവരും വീടുകളിൽ തിരിച്ചെത്താത്തതിനെത്തുടർന്നാണ് രേണുകയുടെ പിതാവ് രാമൻ വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത് വെള്ളരിക്കുണ്ട് പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഇരുവരെയും വയനാട്ടിലെ മീനങ്ങാടിയിൽ കണ്ടെത്തിയത്.
6 മാസം മുമ്പ് സമാനമായ രീതിയിൽ ഇരുവരും വീടുവിട്ടിരുന്നു. പ്രസ്തുത സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത് വെള്ളരിക്കുണ്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതികളെ എറണാകുളത്ത് കണ്ടെത്തുകയായിരുന്നു. സുഹൃത്തിനെ കാണാനാണ് തങ്ങൾ എറണാകുളത്ത് പോയതെന്നാണ് അന്ന് ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയത്. രണ്ടാം തവണ വീടുവിട്ട ്മീനങ്ങാടിയിൽ കണ്ടെത്തിയ യുവതികളെ വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.