മുൻസിഫിന്റെ ബോർഡ് ഹൈക്കോടതി ദൂതൻ അന്വേഷണം നടത്തി

കാഞ്ഞങ്ങാട് : സ്ഥലം മാറി എറണാകുളത്തേക്ക് പോകുന്നതിന് മുമ്പ് ഹൊസ്ദുർഗ്ഗ് മുൻസിഫ് ആർ.എം. സൽമത്തിന് ഹൃദയാശംസകൾ നേർന്നുകൊണ്ട് പാടില്ലാത്ത ഫ്ലക്സ് ബോർഡ് ഉയർത്തിയ കോലാഹലങ്ങൾ ഹൈക്കോടതി ദൂതനെത്തി അന്വേഷണം നടത്തി. മുൻസിഫ് ആർ.എം. സൽമത്തിന്റെ വിവിധ ഭാവങ്ങളുടെ രണ്ട് വലിയ ഫുൾ സൈസ് കളർ പടങ്ങൾ ചേർത്ത ഫ്ലക്സ് ബോർഡുകളാണ് ഹൊസ്ദുർഗ്ഗ് കോടതികളിലേക്ക് കടക്കുന്ന  പ്രധാന കവാടത്തിൽ സ്ഥാപിച്ചിരുന്നത്.

ജുഡീഷ്യറി ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ നടപടിയാണ് ഫ്ലക്സ് ബോർഡ് എന്ന് ചിലരെല്ലാം ഉപദേശിച്ചതിനെത്തുടർന്ന് ഫ്ലക്സ് സ്ഥാപിച്ച മുൻസിഫ് കോടതി ക്ലാർക്ക് സുഭാഷിന്റെ നേതൃത്വത്തിൽ ഇരു ഫ്ലക്സുകളും ഉച്ചയോടെ അഴിച്ചുമാറ്റി മുൻസിഫ് കോടതിക്കടുത്തുള്ള സ്റ്റേജിന് സ്ഥാപിക്കുകയായിരുന്നു. ഹൈക്കോടതിയുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടെത്തിയ ദൂതൻ സംഭവങ്ങൾ അന്വേഷിച്ച് തിരിച്ചുപോയി. മുൻസിഫും ഏതാനും കോടതി ജീവനക്കാരും ചേർന്ന് നടത്തിയ കോട്ടപ്പുറം പുഴയിലെ ഉല്ലാസ ബോട്ട് യാത്രയെക്കുറിച്ച് ദൂതൻ അന്വേഷിച്ച് വിവരങ്ങൾ ശേഖരിച്ചു.

Read Previous

വനിത സഹകരണ സംഘത്തിന്റെ കെട്ടിടോദ്ഘാടനം ജോ:റജിസ്ട്രാറും  അസി.റജിസ്ട്രാറും ബഹിഷ്ക്കരിച്ചു

Read Next

തോമസിന് സിപിഎമ്മിലേക്ക് വഴി തുറന്നു