നന്ദനം വെള്ളിക്കോത്തിന് മികച്ച നേട്ടം

കാഞ്ഞങ്ങാട് : കണ്ണൂർ-കാസർകോട് ജില്ല പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ നീലേശ്വരം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാനതല ഡാൻസ് ഫെസ്റ്റിൽ വെള്ളിക്കോത്ത് നന്ദനം നൃത്ത വിദ്യാലയത്തിന് മികച്ച വിജയം. നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാനതല ഡാൻസ് ഫെസ്റ്റിൽ നന്ദനം വെള്ളിക്കോത്തിലെ കലാകാരി മാളവികാ വിജയന് ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും ലഭിച്ചു. യു.പി. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ ഋതുപർണ്ണയ്ക്ക് ഒന്നാം സ്ഥാനവും, സ്വർണ്ണമെഡലും ലഭിച്ചു. മികച്ച കോസ്റ്റ്യൂം ആന്റ് ഹെയർ സ്റ്റൈൽ പുരസ്ക്കാരം നന്ദനം വെള്ളിക്കോത്തിന്റെ ചമയ കലാകാരൻ മൃണാൾ നാരായണന് ലഭിച്ചു.

Read Previous

യുവാവ് കുളത്തിൽ വീണ് മരിച്ചു

Read Next

വീട്ടമ്മയെ തലയ്ക്കടിച്ചുവീഴ്ത്തിയ പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു