ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : പ്രമുഖ സഹകാരിയും റിട്ട. ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുമായ അജാനൂർ വെള്ളിക്കോത്തെ സി. ബാലകൃഷ്ണൻ 65, അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. സംസ്ക്കാരം വൈകീട്ട് ഏഴിന് വെള്ളിക്കോത്തെ വീട്ടുവളപ്പിൽ.
കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ടൂറിസം സൊസൈറ്റിയുമുൾപ്പെടെ ജില്ലയിൽ നിരവധി സഹകരണ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച സി. ബാലകൃഷ്ണൻ സിപിഎം അജാനൂർ ലോക്കൽ കമ്മിറ്റിയംഗവും ലയൺസ് ക്ലബ്ബ് ഭാരവാഹിയുമായിരുന്നു. രാഷ്ട്രീയ-സാംസ്ക്കാരിക മേഖലകളിൽ കാഞ്ഞങ്ങാടിന്റെ നിറസാന്നിധ്യമായി പ്രവർത്തിച്ചു.
അട്ടേങ്ങാനത്തെ സി. കുഞ്ഞമ്പുവിന്റെയും മാണിയമ്മയുടെയും മകനാണ്. ഭാര്യ : ഡോ. ശ്യാമള (ആയുർവ്വേദ ക്ലിനിക്ക്- കാഞ്ഞങ്ങാട് ), മക്കൾ : നിതാന്ത്(ഹോമിയോ ഡോക്ടർ), ശബാന (ആയുർവ്വേദ ഡോക്ടർ). മരുമക്കൾ : അനൂപ് (എഞ്ചിനീയർ), നിമിഷ. സഹോദരങ്ങൾ : സി. ഗോപി(കർഷകൻ അട്ടേങ്ങാനം), ഡോ. സി. ബാലൻ (കെ. മാധവൻ ഫൗണ്ടേഷൻ സിക്രട്ടറി), സി. രഘുനാഥ്(അട്ടേങ്ങാനം), സി. തമ്പാൻ (സിപിസിആർഐ കാസർകോട്), സി. ചന്ദ്രൻ (എൽഐസി) സി. തമ്പായി ( കൊളത്തൂർ), ഷീല (പൂന), നാരായണി (അട്ടേങ്ങാനം).