പരപ്പ: ബൈക്ക് തട്ടി പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പരപ്പ, മുണ്ടിയാനത്തെ കരിച്ചേരി മാധവൻ നായർ 85, മരണപ്പെട്ടു. ഇന്നലെ കാലിച്ചാനടുക്കം ടൗണിൽ നടന്നു പോകുകയായിരുന്ന മാധവൻ നായരെ പുറകിൽ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ഭാര്യ മനിയേരി ജാനകിയമ്മ, മക്കൾ: നളിനി, അരവിന്ദൻ, ഹൈമാവതി, സുധ, ശിവദാസൻ. മരുമക്കൾ: പുഷ്പ്പ, ബാലൻ, മഹേന്ദ്രൻ, ആതിര, പരേതനായ കേളു. അപകടമുണ്ടാക്കിയ കെ.എൽ 79-9182 നമ്പർ ബൈക്ക് ഓടിച്ചിരുന്ന സഫിനെതിരെ അമ്പലത്തറ പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.