മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ബദിയഡുക്ക: നൂറോളം കേസിലെ പ്രതിയായ യുവാവിനെ 8.640 ഗ്രാം മാരക മയക്കുമരുന്നുമായി ബദിയഡുക്ക പോലീസ് പിടികൂടി. ആലംമ്പാടിയിലെ  എൻ. ഏ. അമീറലിയെയാണ്  23, എസ് ഐ, കെ.പി. വിനോദ്കുമാറും സംഘവും പിടികൂടിയത്

വ്യാഴാഴ്ച രാവിലെ ചെടേക്കാലിൽ വാഹന പരിശോധന നടത്തുന്നതിനിടെ കാറിൽ വരികയായിരുന്നു അമീറലി പിടിയിലാവുകയായിരുന്നു.

പാന്റ്സിന്റെ കീശയിൽ സോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്, കണ്ണൂർ, കാസർകോട് ,കർണ്ണാടക എന്നിവിടങ്ങളിലായി നൂറോളം കേസുകളിൽ പ്രതിയാണ് അമീറലിയെന്ന് പോലീസ് പറഞ്ഞു. വാഹന പരിശോധനയ്ക്ക് പോലീസുദോഗസ്ഥരായ വർഗീസ്, കരുൺ എന്നിവർ എസ് ഐ യോടൊപ്പമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LatestDaily

Read Previous

കെട്ടിടം പൊളിക്കുന്നതിനിടെ 63കാരന് ദാരുണാന്ത്യം

Read Next

വൃദ്ധൻ ബൈക്ക് തട്ടി മരിച്ചു