എല്ലാ നോട്ടവും തൃക്കാക്കരയിൽ

അരവിന്ദൻ മാണിക്കോത്ത്

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികം സംസ്ഥാനമൊട്ടുക്കും  ഇടതുമുന്നണി കെങ്കേമമായി തകർത്താഘോഷിക്കുന്നതിനിടയിൽ, ഓർക്കാപ്പുറത്ത് ഓടിയെത്തിയ തൃക്കാക്കര ഉപതെരഞ്ഞടുപ്പിന് ഇന്ന് തൊട്ട് ആവേശം മുറുകും. മണ്ഡലത്തിന്റെ ഹൃദയമായ കൊച്ചി പാലാരിവട്ടത്ത് ഇന്ന് വൈകുന്നേരം 5-ന് ചേരുന്ന ഇടതുമുന്നണി കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതല്ല, വിശേഷം. മറിച്ച് ഇൗ കൺവെൻഷനിൽ താരമാകാൻ ഒരുങ്ങി നിൽക്കുന്ന ഏഐസിസി അംഗം കെ.വി. തോമസ് പങ്കെടുക്കുമെന്നതാണ് കേരള ജനതയുടെ സകല നോട്ടവും തൃക്കാക്കരയിൽ പതിയാൻ ഇടവരുത്തിയത്.

കൊച്ചി നഗരത്തോട് തൊട്ടുരുമ്മി കാക്കനാട് വരെ നീണ്ടുപോകുന്ന തൃക്കാക്കര നിയമസഭാ മണ്ഡലം ഇക്കണ്ട കാലമത്രയും യുഡിഎഫിന്റെ ഉറച്ച നിയമസഭാ മണ്ഡലമാണ്. അന്തരിച്ചകോൺഗ്രസ്നേതാവ്പി. ടി.  തോമസ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 14, 850 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണിയിലെ എതിരാളി ഡോ. ജെ. ജേക്കബിനെ പരാജയപ്പെടുത്തിയത്. ഇത്തവണ ഇടതുമുന്നണി ഉയർത്തിക്കാട്ടിയ സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫ് ആണ്. എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ ജോ ജോസഫ് ശക്തനായ കമ്മ്യൂണിസ്റ്റ് എന്ന് പറയാനാകില്ല.

പഠനകാലത്ത്എസ്എഫ്ഐയിലോ, ഡിവൈഎഫ്ഐയിലോ സജീവമായ സാന്നിധ്യമായിരുന്നു ജോ എന്നും സ്ഥാപിക്കാനാകില്ലെങ്കിലും, ഒരു കമ്മ്യൂണിസ്റ്റ് അനുഭാവ കുടുംബത്തിൽ നിന്നുള്ള ഡോക്ടറായ ചെറുപ്പക്കാരൻ എന്ന് പറയാം. ജോജോസഫ്മണ്ഡലത്തിലിറങ്ങിവോട്ടുചോദിക്കാൻതുടങ്ങിയപ്പോൾ, മുഖ്യ എതിരാളി യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ഉമാ തോമസും വോട്ടർമാരെ നേരിട്ടുകാണുന്നതിൽ ഒട്ടും പിറകിലോട്ടല്ല. അന്തരിച്ചനിയമസഭാസാമാജികൻപി.ടി. തോമസിന്റെ പത്നി ഉമ ഗൗഢ സാരസ്വത വിഭാഗത്തിൽപ്പെട്ട ബ്രാഹ്മണ സ്ത്രീയാണ്. പി.ടി. തോമസിന്റെ കെഎസ്്യു കാലം മുതൽ ഉമയും അനുരാഗിണിയായി മരണം വരെ തോമസിനൊപ്പം തന്നെയുണ്ട്.

ഗൗഢ സാരസ്വത ബ്രാഹ്മണർക്ക് മണ്ഡലത്തിൽ രണ്ടായിരത്തിൽ കുറയാത്ത വോട്ടുകളുണ്ട്. ബിജെപിക്ക് 15,000ത്തിൽ കുറയാത്ത വോട്ടുകളും കഴിഞ്ഞ തവണയുണ്ട്. ബിജെപിക്ക് 15,000ത്തിൽ കുറയാത്ത വോട്ടുകളും കഴിഞ്ഞ തവണയുണ്ട്ഇന്ത്യൻ യൂണിയൻ മുസ്്ലിം ലീഗിന് മണ്ഡലത്തിൽ 2000 വോട്ടുകളുണ്ട്  2022-ലെ വോട്ടെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കാനൊരുങ്ങിയെങ്കിലും, അവസാന നിമിഷം പിൻമാറുകയായിരുന്നു. മെയ് 31-നാണ് വോട്ടെടുപ്പ്. താൻ എന്നും കോൺഗ്രസ്സുകാരനായിരിക്കുമെന്ന് ഇപ്പോഴും തുറന്നടിക്കുന്ന കെ.വി. തോമസിന്റെ വാക്കുകൾ കെപിസിസി അധ്യക്ഷനടക്കമുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ചെവിയുടെ നാലയലത്തു പോലും ഏശുന്നില്ല എന്നതാണ്  എല്ലാ നോട്ടവും തൃക്കാക്കരയിലേക്ക് എത്തിച്ചേരാൻ ഇടയാക്കിയത്.

പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കരുതെന്ന് പറഞ്ഞപ്പോൾഎന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ലഎന്ന് കെ. സുധാകരനോട് പറയാതെ പറഞ്ഞ് ധിക്കരിച്ച് കണ്ണൂരിലെ ചുവപ്പു പരവതാനിയിൽ കയറിയ തോമസ് ഇപ്പോഴിതാ വീണ്ടും എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് പറഞ്ഞ് ഒരിക്കൽക്കൂടി സുധാകരന്റെ ഉച്ചയുറക്കത്തിന് തടയിട്ടിരിക്കയാണ്. സെമിനാറുകളിൽ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത് സ്വന്തം പാർട്ടിയുടെ നിലപാട് വ്യക്തമാക്കുന്നത് ഒരു അപരാധമല്ലെന്നിരിക്കെ സിപിഎം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്താൽ, തോമസിനെ കോൺഗ്രസ് തറവാട്ടിൽ നിന്ന് തന്നെ പുറത്താക്കാനുള്ള പിടിവള്ളിക്ക് കെ.പി.സി.സി. അധ്യക്ഷനും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന രാഷ്ട്രീയ വഴിത്തിരിവുകൾ കേരളം കാണാനിനിരക്കുകയാണ്.

LatestDaily

Read Previous

ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ ഉദ്യോഗസ്ഥരില്ല പരിശോധനകൾ പ്രഹസനം

Read Next

ഭാസ്ക്കര കുമ്പള ലോട്ടറി മുക്കാൽ കോടി സമാഹരിക്കാൻ