ഉപ്പള: വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറി കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഉപ്പള ഫിർദൗസ്നഗറിലെ സയ്യിദ് ഇബ്രാഹിമിന്റെ വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറി കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 8 പവൻ സ്വർണ്ണാഭരണങ്ങളും 1,36000 രൂപയും കവർച്ച ചെയ്തു. നെക് ലെസ് , ചെയിൻ കമ്മൽ, എന്നിവ ഉൾപ്പെടെ 2,96,000 രൂപയുടെ സ്വർണ്ണമമാണ് നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച് സയ്യിദ് ഇബ്രഹിമിന്റെ ബന്ധു സയ്യിദ് അബ്ദുൾ കരീമിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.