കാഞ്ഞങ്ങാട്ട് ദമ്പതികളെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേർ പോലീസിൽ കീഴടങ്ങി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് ദമ്പതികളെ വീട് കയറി അക്രമിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്സിൽ ആറുമാസമായി ഒളിവിലായിരുന്ന രണ്ട് പ്രതികൾ പോലീസിൽ കീഴടങ്ങിമാവുങ്കാൽ നെല്ലിത്തറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ  മുകേഷ്, കല്ല്യാൺ റോഡിലെ പ്രഭാകരന്റെ മകൻ അശ്വിൻ എന്നിവരാണ്  ഇന്ന്  ഹോസ്ദുർഗ്ഗ് പോലീസിൽ കീഴടങ്ങിയത്. അന്വേഷണോദ്യോഗസ്ഥനായ ഇൻസ്പെക്ടർ മുമ്പാകെയാണ് കീഴടങ്ങിയത്.

2021 നവംബർ 12-നാണ് കാഞ്ഞങ്ങാട്ട് പട്ടാപ്പകൽ വീട്ടിൽ കയറി ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം നടന്നത്.  കവർച്ചയ്‌ക്ക് പിന്നിൽ അഞ്ചംഗ ക്വട്ടേഷൻ സംഘമായിരുന്നു പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നതിനാൽ ഇവരുടെ വീടുകൾ നിരീക്ഷണത്തിലായിരുന്നു. ക്വട്ടേഷൻ ആക്രമണത്തിന് ശേഷം പാണത്തൂർ ഭാഗത്തേക്ക് കടന്ന സുരേശൻ ഒളിവിലായിരുന്നുവെങ്കിലും, 2021 നവംബർ 22-ന് ഇയാൾ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

മൂന്നാംമൈലിലെ രാജേന്ദ്രൻ, ദാമോദരൻ എന്നിവർ റിമാൻഡിലാണ്. ഇതോടെ കേസ്സിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന ദേവദാസിനെയും ഭാര്യ ലളിതയേയും കത്തികാട്ടി ഭീഷണിപ്പെടുത്തി അടിച്ചു വീഴ്‌ത്തി 40 പവൻ സ്വർണ്ണവും 20,000 രൂപയും ഇന്നോവ കാറും കവർന്നത്.

LatestDaily

Read Previous

ഭാസ്ക്കര കുമ്പള ലോട്ടറി മുക്കാൽ കോടി സമാഹരിക്കാൻ

Read Next

വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു